എല്ലാ പ്രവാസികൾക്കും ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണം
പ്രവാസി ലീഗ് ഉണ്ണികുളം പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ സെക്രിട്ടറി കെ ടി കെ റഷീദ് ഉദ്ഘാടനം ചെയ്തു.
പൂനൂർ: വിദേശ രാജ്യങ്ങളിൽ നിരവധി വർഷക്കാലം ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും ആരോഗ്യ ഇൻഷൂറൻസ്. പദ്ധതി നടപ്പിലാക്കണമെന്നും, നിലവിൽ രണ്ട് മാസത്തിലധികമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും പ്രവാസിലീഗ് ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി. പി ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പ്രസിഡൻ്റ് ഉസ്‌മാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ടി.കെ.റഷീദ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം അബ്ദുൽ ജബ്ബാർ ഹാജിക്ക് നൽകിനിർവ്വഹിച്ചു. നിരീക്ഷകൻ ബഷീർ നൊരവന, ബ്ലോക്ക് മെമ്പർ അസ്ലം കുന്നുമ്മൽ, മുൻ മെമ്പർ സി. പി.കരീം മാസ്റ്റർ, മുസ്ലീം ലീഗ് ട്രഷറർ ലത്തീഫ് .പി .പി .മുൻ യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് പി.എച്ച് ഷമീർ, ലത്തീഫ് മടത്തും പൊയിൽ എന്നിവർ സംസാരിച്ചു.

