അത്തോളി ഗവ വി എച്ച് എസ് എസ് ൽ "സാദരം 2026 " വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
അത്തോളി ഗവ. വി എച്ച് എസ് എസ് ൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
അത്തോളി:അത്തോളി ഗവ. വി എച്ച് എസ് എസിൽ എസ് എസ് എൽ സി,ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെയും രാജ്യപുരസ്കാർ, സ്പോർട്സ്, എൻസിസി ,എസ് പി സി, വിഭാഗങ്ങളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ നേട്ടം കൈവരിച്ച കുട്ടികളെയും സ്കൂൾ അങ്കണത്തിൽ വെച്ച് അനുമോദിച്ചു.
സാദരം 2026 ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വി.ടി സൂരജ്എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'സ്പാർക്ക് 'പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് യൂണിറ്റ് ,ഫിഷറീസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'പ്രോജക്ട് ബ്ലൂ ഹാർവെസ്റ്റ് ' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ജയകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ് പ്രോജക്ടിന്റെ വിശദീകരണം നടത്തി. സ്പാർക്ക് പദ്ധതി രൂപരേഖ കോ ഓഡിനേറ്റർ വിനോദ് മേച്ചേരി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ എം രാജൻ, പിടിഎ പ്രസിഡണ്ട് വി എം ഷിജു ,എസ് എം സി ചെയർമാൻ ജസ് ലീൽ കമ്മോട്ടിൽ,പ്രിൻസിപ്പാൾ കെ.കെ മീന, വി.എച്ച് എസ് സി പ്രിൻസിപ്പാൾ കെ പി ഫൈസൽ ,ഹെഡ്മിസ്ട്രസ് പി പ്രസീത ,ഷിജില ഷിജു ,പി.എം ഷാജി,സുനിൽ കൊളക്കാട് ,സി കെ അബ്ദുറഹിമാൻ, ആർ കെ അപ്പുക്കുട്ടി, എ എം രാജു, ഗോപാലൻ കൊല്ലോത്ത്, എ.കൃഷ്ണൻ മാസ്റ്റർ, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.

