headerlogo
local

വന മഹോത്സവ വരാഘോഷവും ജൈവ വൈവിധ്യ സംരക്ഷണ ബോധവൽക്കരണവും നടത്തി.

പയോളി ഗവ. വി എച്ച് എസ് എസിൽ വന മഹോത്സവ വരാഘോഷം സോഷ്യൽ ഫോറസ്റ്ററി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.

 വന മഹോത്സവ വരാഘോഷവും ജൈവ വൈവിധ്യ സംരക്ഷണ ബോധവൽക്കരണവും നടത്തി.
avatar image

NDR news

04 Jul 2026 12:04 PM

പയോളി : വന മഹോത്സവ വാരാഘോഷവുമായി ബന്ധപ്പെട്ട് പയ്യോളി ഗവർമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ ജൈവവൈവിധ്യ സംരക്ഷണ ബോധവൽക്കരണ പരിപാടി സോഷ്യൽ ഫോറസ്റ്ററി ഉത്തര മേഖല ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു ചടങ്ങിന് പയ്യോളി ഗവർമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഓ. കെ. ശിഖസ്വാഗതവുംഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സചിത്രൻ എ കെ അധ്യക്ഷനുമായിരുന്നു. കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർ ശ്രീമതി കെ നീതു , ,കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ അഖിൽ നാരായണൻ , സ്‌ക്കൂൾ PTA പ്രസിഡൻ്റ് ശ്രി സുനിൽ , വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ നിഷ ടീച്ചർ വിദ്യാ വനം ടീച്ചർ കോഡിനേറ്റർ ശ്രീമതി സ്മിത കെ എന്നിവർ ആശംസാ പ്രസംഗം നടത്തി , സോഷ്യൽ ഫോറസ്റ്ററി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് ശ്രീ എൻ കെ ഇബ്രാഹിം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ജൈവ വൈവിധ്യ സംരക്ഷണവും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ റിട്ടയർഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ പി ബാബു ബോധവൽക്കരണ ക്ലാസ് നൽകി, പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാ വനം തോട്ടത്തിൽ വിവിധ ഇനത്തിൽപ്പെട്ട വൃക്ഷതൈകൾ നട്ടു . പരിപാടിയിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബ് വിദ്യാർത്ഥികൾ ജൈവ വൈവിധ്യ സംരക്ഷണ ബോധവൽകരണ ലഘുനാടകം അവതരിപ്പിച്ചു .

NDR news
04 Jul 2026 12:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents