headerlogo
local

കുടിവെള്ള പദ്ധതിക്ക് 8 ലക്ഷം രൂപ അനുവദിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കാപ്പുഞ്ചാൽ ഉന്നതി കുടിവെള്ള പദ്ധതിക്കാണ് പണം അനുവദിച്ചത്.

 കുടിവെള്ള പദ്ധതിക്ക് 8 ലക്ഷം രൂപ അനുവദിച്ചു.
avatar image

NDR news

06 Jul 2026 08:18 AM

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കാപ്പുഞ്ചാൽ ഉന്നതി കുടിവെള്ള പദ്ധതിക്കായി 8 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടി അറിയിച്ചു. മഴക്കാലം കഴിയുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഉന്നതിയിലെ അന്തേവാസികളായ സാംബവ സമുദായക്കാർ അന്നേരം ബന്ധു വീടുകളെ അഭയം പ്രാപിക്കുകയാണ് പതിവ്. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടിവെള്ള പദ്ധതിക്ക് രൂപം നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുടർന്നു പറഞ്ഞു.

        കാപ്പുഞ്ചാൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനയോഗം മിനിവട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.സുനിജ അധ്യക്ഷത വഹിച്ചു. മൊയ്തു വീർക്കണ്ടി, ആർ.കെ. മുഹമ്മദ്, ഗോപി മരുതോറ, ഇന്ദുലേഖ, എം.പി. കെ അഹമ്മദ് കുട്ടി, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, ചിതൂർ മുഹമ്മദലി, അഭിൻ ലാൽ കാപ്പുമ്മൽ സംസാരിച്ചു. കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നിർവഹിക്കാനായി വി.സുനിജ (ചെയർ പേഴ്സൺ), നാസർ ചീതൂർ (ജന. കൺവീനർ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

NDR news
06 Jul 2026 08:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents