headerlogo
local

പൂനൂർ പുഴയിൽ ഇറങ്ങിയ യുവാവിനെ കാണാതായി

ഏകരൂൽസ്വദേശി ഷിജുവിനെയാണ് പൂനൂർ പുഴയുടെ കാവുള്ള പറമ്പ് കടവിൽ കാണാതായത്

 പൂനൂർ പുഴയിൽ ഇറങ്ങിയ യുവാവിനെ കാണാതായി
avatar image

NDR news

06 Jul 2026 12:14 PM

പൂനൂർ : സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് പൂനൂര്‍ പുഴയില്‍ കാണാതായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാവുള്ളപറമ്പ് കടവിലാണ് സംഭവം.

      കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നരിക്കുനി അഗ്‌നിരക്ഷാനിലയത്തിലെ ഓഫീസര്‍ കെ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഇന്നലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പുഴയിലെ ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസമാണ്. തിരച്ചില്‍ ഇന്നും പുരോഗമിക്കുകയാണ്.

NDR news
06 Jul 2026 12:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents