നാടിന് നഷ്ടമായ ഹംസ മൗലവി ആദരണീയനായ പണ്ഡിത പ്രതിഭ ആയിരുന്നു.
പണ്ഡിത പ്രതിഭ ഹംസ മൗലവിയുടെ നിര്യാണത്തിൽ തറമ്മലങ്ങാടിയിൽ അനുശോചനയോഗം നടന്നു.
അരിക്കുളം-തറ മലങ്ങാടി: സൗമ്യനും മിതഭാഷിയും വിനയ ശീലനുമായ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന കുനിക്കാട്ട് പി ഹംസ മൗലവി വിട വാങ്ങി.
മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിവൈസ് പ്രസിഡണ്ട്,കാരയാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ രക്ഷാധികാരിയും സമസ്തയുടെ സമുന്നത നേതാവും പ്രഭാഷകനുമായിരുന്നു അദ്ദേഹം. ഏറ്റെടുത്ത കാര്യം കൃത്യനിഷ്ഠയോടെയും സമയബന്ധിതമായും ചെയ്തു തീർക്കുക എന്നത് അദ്ദേഹം പുലർത്തിപ്പോന്ന പ്രവർത്തനത്തിന്റെ മികവായിരുന്നു.ദീർഘകാലം അരിക്കുളം റെയിഞ്ച് സെക്രട്ടറിയായും , ഊരള്ളൂർപള്ളി ഖത്തീബായും,മദ്രസ്സ അദ്യാപകനായും തറമ്മൽ,വാകമോളി, എലങ്കമൽ , അരിക്കുളം, ഇരിങ്ങത്ത് തുടങ്ങിയ പ്രദേശങ്ങളിൽ മദ്രസ അധ്യാപകനായും സേവന അനുഷ്ഠിച്ചിട്ടുണ്ട്.
പണ്ഡിത പ്രതിഭയായ ഹംസ മാലവിയുടെ വിയോഗത്തിൽ തറമലങ്ങാടിയിൽ ചേർന്ന അനുശോചനയോഗം ദുഃഖം രേഖപ്പെടുത്തി.വാർഡ് മെമ്പർ കെ. കമലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ.കെ.മുനീർ,ഇ കെ അഹമ്മദ് മൗലവി,സി രാമദാസ്,കെ കെ മാധവൻ,കെ.കെ. വേണുഗോപാൽ,ടി കെ ബാലകൃഷ്ണൻ,വി. വി. എം ബഷീർ മാസ്റ്റർ,പൊയിലങ്ങൽ അമ്മദ്, സി നാസർ,എൻ.കെ അഷറഫ്,കെ .എം . അബ്ദുസ്സലാം,ഇ കെ ബഷീർ, പത്മനാഭൻ പുതിയടത്ത് ,ടി അബ്ദുസ്സലാം, ശുഹൈബ്തറമ്മൽ, കെ.ഷെഫീഖ്മാസ്റ്റർ. സി.കെ.ബാലകൃഷ്ണൻമാസ്റ്റർ എന്നിവർ സംസാരിച്ചു.

