നീന്തൽ കളം ജല സ്രോതസായി മാറ്റാനുള്ള നീക്കത്തിനെതിരെ സമരം
നൊച്ചാട് പഞ്ചായത്തിന്റെ വെള്ളിയുരിലുള്ള നീന്തൽകുളം ജലസംഭരണിയായി മാറ്റുന്നതിനെതിരെ യു ഡി വൈ എഫ് സമരം സംഘടിപ്പിച്ചു.
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ വെളളിയൂരില്‍ ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച കുളവും അതിനോടനുബന്ധിച്ച പദ്ധതികളും പൊതുജനങ്ങള്‍ക്ക് ഉപകരിക്കാതെ നശിപ്പിക്കുന്നതിനെതിരെയുള്ള യുഡി വൈ എഫ് സമരം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഖില്‍ ഹരികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. അദ്വൈത് രാവറ്റമംഗലം അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ നസീറ, യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ പി.എം പ്രകാശന്‍, യു.ഡി.വൈ.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ ആദര്‍ശ് രാവറ്റമംഗലം, കണ്‍വീനര്‍ മുനീര്‍ നൊച്ചാട്, ഇ.ടി ഹമീദ്, സലീം മിലാസ്, അസീസ് നിലപ്പാറ, പി.സി സിറാജ്, പി.കെ മോഹനന്‍, ഫൗസിയ, നസീര്‍ വെളളിയൂര്‍ അന്‍വര്‍ഷ നൊച്ചാട്, അഫ്‌ലഹ് വെളളിയൂര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നാല്‍പത് ലക്ഷം രൂപയും എം.എല്‍.എ ഫണ്ടായി അറുപത് ലക്ഷം രൂപയും ഒരു സ്വകാര്യവ്യക്‌തിയുടെ മകന്റെ ഓര്‍മ്മയ്‌ക്ക് വേണ്ടി പദ്ധതിയിലേക്ക് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയും നീന്തല്‍ക്കുളത്തിന് വേണ്ടി നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അമ്പതിനായിരം രൂപയും ഈ പദ്ധതിയിലേക്ക് വാങ്ങിയതായും കൂടാതെ കുളത്തിലേക്ക് ചളിവെളളം കയറാതിരിക്കാന്‍ പതിനെട്ട് ലക്ഷം രൂപ മറ്റൊരു പദ്ധതിയില്‍ വേറെയും ചിലവഴിച്ചതായും പറയുന്നു. ഈ കുളത്തിന്റെ സ്‌ഥലം സംഭാവന ചെയ്‌തത് ഒരു സ്വകാര്യവ്യക്‌തിയാണ്. പദ്ധതിയില്‍ നടന്ന ക്രമക്കേടും അഴിമതിയും വിജിലന്‍സ് അന്വേഷിക്കണമെന്നും ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും യു.ഡി.വൈ.എഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

