headerlogo
local

വാകായാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ പുഷ്പ ടീച്ചർ ഉദ്ഘാടനം ചെയ്തു.

 വാകായാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.
avatar image

NDR news

06 Jul 2026 09:59 PM

നടുവണ്ണൂർ: പുതിയ അധ്യായന ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന  പ്ലസ് വൺ കുട്ടികളെ ആവേശത്തോടെ സ്വീകരിക്കാൻ വാകയാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവ ചടങ്ങ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പുഷ്പ ടീച്ചർ ഉദ്ഘാടനം ചെയ്തു.  

     നാടൻ പാട്ട് കലാകാരൻ രജീഷ് കക്കറമുക്ക് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ആബിദ പി അധ്യക്ഷം വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ പി ഗോവിന്ദൻകുട്ടി മാസ്റ്റർ,ഹെഡ്മിസ്‌ട്രസ്ബീന ടി, ഷംന പി കെ,റഷീദ് കൂരികണ്ടി, രവി നങ്ങാറത്ത്,ഷനിത്ത് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രിട്ടറി ഇ കെ ബ്രിജിത്ത് സ്വാഗതവും ഡോ. സുമിത്ത് എസ് നന്ദിയും പറഞ്ഞു.

        ചടങ്ങിനുശേഷം നാടൻ പാട്ടുകലാകാരൻ രജീഷ് കക്കറമുക്കിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഹരമായി. രക്ഷിതാക്കൾക്കായുള്ള ഓറിയൻ്റേഷൻ ക്ലാസ്സിന് പി കെ രാഖി നേതൃത്വം നൽകി.

NDR news
06 Jul 2026 09:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents