headerlogo
local

ഇ പി ഗോപാലൻ മാസ്റ്റർ, കെ വിജയൻ മാസ്റ്റർ അനുസ്മരണം നടത്തി.

ഉള്ളിയേരിയിലെ സി പി എം നേതാക്കളായിരുന്ന ഇ പി ഗോപാലൻ മാസ്റ്റർ, കെ വിജയൻ മാസ്റ്റർ എന്നിവരെ അനുസ്മരിക്കുന്ന ചടങ്ങ് എ കെ മണി ഉദ്ഘാടനം ചെയ്തു.

 ഇ പി ഗോപാലൻ മാസ്റ്റർ, കെ വിജയൻ മാസ്റ്റർ അനുസ്മരണം നടത്തി.
avatar image

NDR news

07 Jul 2026 05:20 PM

ഉള്ളിയേരി: ഉള്ളിയേരി സൗത്തിലെ സിപിഐഎം നേതാക്കൾ ആയിരുന്ന ഇ പി ഗോപാലൻമാസ്റ്റർ, കെ വിജയൻ മാസ്റ്റർ എന്നിവരെ അനുസ്മരിച്ചു.

       സിപിഐഎം ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ എ കെ മണി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യോഗത്തിൽ അനുവദിച്ചു. എം വേലായുധൻ അധ്യക്ഷത വഹിച്ചു. സിപിഎം ഉള്ളിയേരി ലോക്കൽ സെക്രട്ടറി കെ പി സുരേഷ്, നാലാം വാർഡ് മെമ്പർ ബിന്ദു താനിക്കൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ പി ഗിരീഷ്, സി അവിന സംബന്ധിച്ചു. ബ്രാഞ്ച് സെക്രട്ടറി എം ബിജു ശങ്കർ സ്വാഗതവും ഇ എം പ്രശാന്തൻ നന്ദിയും പറഞ്ഞു.

NDR news
07 Jul 2026 05:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents