വായനാ പക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും
ഖാൻ കാവിൽ ഗ്രന്ഥാലയം സംഘടിപ്പിച്ച വായനാപക്ഷാചരണസമാപനവും ഐ.വി. ദാസ് അനുസ്മരണവും പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്യുന്നു.
കാവുന്തറ : ഖാൻ കാവിൽ ഗ്രന്ഥാലയം സംഘടിപ്പിച്ച വായനാ പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് എം.കെ. ബാലൻ അധ്യക്ഷനായ ചടങ്ങിൽ, മുൻ MLA പുരുഷൻ കടലുണ്ടി, ഐ.വി.ദാസ് അനുസ്മരണംനടത്തി. KIMപോസ്റ്റൽ ലൈബ്രറി വായനശാലയിലേക്ക് നൽകിയ 17000 രൂപയുടെ പുസ്തക കിറ്റ് ചടങ്ങിൽ വെച്ച് പ്രസിഡൻ്റിന് കൈമാറി. ബഷീർ ദിന സാഹിത്യ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. സി. ബാലൻ, പപ്പൻ കാവിൽ , കെ.കെ അബ്ദുള്ള മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു... സി.എം.ഭാസ്കരൻ സ്വാഗതവും ജസ്‌ന നന്ദിയും പറഞ്ഞു.

