headerlogo
local

ഒറവിൽ - കാഞ്ഞിക്കാവ് - പതൃകണ്ടി റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണം.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

 ഒറവിൽ - കാഞ്ഞിക്കാവ് - പതൃകണ്ടി റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണം.
avatar image

NDR news

07 Jul 2026 11:37 AM

ഉള്ള്യേരി : ഒറവില്‍-കാഞ്ഞിക്കാവ്-പതൃകണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കമ്മിറ്റി നേതൃത്വത്തില്‍ നാട്ടുകാര്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. റോഡിന്റെ ശോചനീയാവസ്ഥ കാരണം പ്രദേശത്തുകാര്‍ വര്‍ഷങ്ങളായി യാത്ര ദുരിതം അനുഭവിക്കുകയാണ്. റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സമരം നടത്തിയത്. നിരവധി സ്ത്രീകളും സമരത്തില്‍ പങ്കെടുത്തു. നാട്ടുകാര്‍ക്ക് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത ഈ റോഡിലേക്ക് ഓട്ടോറിക്ഷകളും വരാറില്ല. 

സ്‌കൂള്‍ ബസുകളും സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ പി.എം സുദീപ് പുത്രമണ്ണില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ലിമേഷ് പതൃക്കണ്ടി, ട്രഷറര്‍ പ്രജിലേഷ് മംഗലശ്ശേരി,സരസ, ബീന, ശിവദാസന്‍ പട്ടാങ്കോട്ട്, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,തുടങ്ങിയവര്‍ സംസാരിച്ചു

NDR news
07 Jul 2026 11:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents