പുത്തഞ്ചേരി അഷ്ടപദി കൂട്ടുകുടുബം അനുമോദന സദസ്സ് സംഘടിപ്പിച്ചു.
പുത്തഞ്ചേരി അഷ്ടപദി കൂട്ടുകുടുബം നടത്തിയ അനുമോദന സദസ്സ് ഗ്രാമപഞ്ചായത്ത് അംഗം വത്സൻ എടക്കാത്തിൽ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി : പുത്തഞ്ചേരി അഷ്ടപദി കൂട്ടു കൂടുംബം മൂന്നാമത് അനുമോദന സദസ്സ് സംഘടിപ്പിച്ചു. സ്വാഗത ഭാഷണം പ്രഭീഷ് . സി പി .അദ്ധ്യക്ഷപഥം അലങ്കരിച്ച ഗംഗൻ നടുക്കണ്ടി. ഉദ്ഘാടനം ചെയ്തത് ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് അംഗം വത്സൻ എടക്കാ ത്തിൽ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ ചരിത്രകാരൻ അശോകൻ ചേമഞ്ചേരിയെ ആദരിച്ചു...തുടർന്ന് വിജയത്തിളക്കം നേടിയ മുപ്പതോളം പ്രതിഭകളെ അനുമോദിച്ചു ചടങ്ങിൽ ഭാസ്കരൻ പിലാച്ചേരി,. ഷാജു മാസ്റ്റർ, കൃഷ്ണൻ പിലാച്ചേരി, രാധാകൃഷ്ണൻ നടുക്കണ്ടി, ചന്ദ്രൻ മാര്യാൻ കണ്ടി, കൃഷ്ണൻ കോട്ടേമ്മൽ ,വാസു പിലാച്ചേരി, വിദ്യാ ലെനിൻ, തങ്ക ടീച്ചർ, ബീന കോട്ടേമ്മൽ , ദൃശ്യാരാധ് എന്നിവർ സംസാരിച്ചു...തുടർന്ന് പുത്തഞ്ചേരീസ് മ്യൂസിക്ക് ബാന്റിന്റെ സംഗീത പരിപാടിയും പ്രകാശൻ എൻ.കെ നന്ദി രേഖപ്പെടുത്തി...

