വായന പക്ഷാചരണം സമാപിച്ചു.
നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ വായന പക്ഷാചരണവും ഐ വി ദാസ് അനുസ്മരണവും ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ ജൂൺ 19 ന് ആംഭിച്ച വായന പക്ഷാചരണം ഐ വി ദാസ് അനുസ്മരണത്തോടെ സമാപിച്ചു. സമാപന പരിപാടി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാംസ്കാരികപ്രവർത്തനവും, രാഷ്ട്രീയ പ്രവർത്തനവും ഒരേ പോലെ നടത്തിയ വ്യക്തിയാണ് ഐ വി ദാസ് എന്ന് ദാമോദരൻ മാസ്റ്റർ പറഞ്ഞു. മലബാറിൽ ഗ്രന്ഥശാല പ്രസ്ഥാനം വേരുറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഐ വി ദാസ്വ്യ,ക്തി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ താത്പര്യമുള്ള വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാല പ്രസിഡണ്ട് വസന്തകുമാരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ രാഘവൻ ( സീനിയർ സിറ്റിസൺ ഫോറം).പി വി ശാന്ത (ഗ്രന്ഥശാല വനിത വേദി) ഗൗരി പാർവതി (ഗ്രന്ഥശാല ബാലവേദി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം എൻ ദാമോദരൻ സ്വാഗതവും കെ കെ യൂസഫ് നന്ദിയും പറഞ്ഞു.

