headerlogo
local

മുങ്ങിതാഴുന്ന 20 കാരനെ രക്ഷിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥിക്ക് അഭിനന്ദനം

കുളത്തിൽ മുങ്ങിതാഴുന്ന ആൽവിനെ രക്ഷിച്ച തിരുവങ്ങൂർ യു പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി ആരോണിനെയാണ് ആദരിച്ചത്

 മുങ്ങിതാഴുന്ന 20 കാരനെ രക്ഷിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥിക്ക് അഭിനന്ദനം
avatar image

NDR news

08 Jul 2026 08:44 AM

ചേമഞ്ചേരി : സ്വന്തംജീവൻപോലും വകവെയ്ക്കാതെ തറയിൽകുളത്തിൽ മുങ്ങിതാഴ്ന്ന 20 വയസ്സുകാരനായ ആൽവിനെകുളത്തിലേയ്ക്ക് എടുത്തു ചാടി ജീവൻരക്ഷിച്ച തിരുവങ്ങൂർ യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആരോണിനെ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ ജീവകാരുണ്യ വിഭാഗമായ നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഉള്ളി യേരി യൂണിറ്റ് സെക്രിട്ടറി ഗോവിന്ദൻകുട്ടി ഉള്ളിയേരി തിരുവങ്ങൂർ യു.പി സ്കൂൾ ഹാളിൽ വെച്ച് അധ്യാപകരുടെയും സഹപാഠികളുടെ നേതൃത്വത്തിൽ ആദരിച്ചു. നന്മണ്ടയിൽ നിന്നും ഒഴിവു ദിവസമായ ഞായറാഴ്ച രാവിലെ അമ്മയുടെ വീടിനടുത്തുള്ള തറയിൽ കുളത്തിൽ അമ്മയോടൊപ്പം എത്തിയ ആൽവിൻ മുങ്ങിത്താഴുമ്പോൾ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആരോൺ കുളത്തിലേയ്ക്ക് എടുത്ത്ചാടി ആൽവിനെ കരയ്ക്കെ ത്തിക്കുകയായിരുന്നു. മണിലാലിന്റെയും ആഷ്നയുടെയും മകനാണ് ആരോൺ.

NDR news
08 Jul 2026 08:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents