നടുവണ്ണൂരിൽ ബസ് തട്ടി വയോധികന് പരിക്ക്
തെക്കെയിൽ വി പി കുഞ്ഞികൃഷ്ണൻ നായർക്കാണ് പരിക്കേറ്റത്.
നടുവണ്ണൂർ: നടുവണ്ണൂർ റജിസ്റ്റർ ഓഫീസ് ജംങ്ഷന് സമീപം ബസ് ഇടിച്ച് വയോധികന് പരിക്ക്.സീബ്രാ ക്രോസിങ്ങിലൂടെ റോഡു മുറിച്ച് കടക്കുമ്പോഴാണ് ബസിടിച്ചതെന്ന് പറയുന്നു. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് സംഭവം. നടുവണ്ണൂർ തെക്കെയിൽ വി പി കുഞ്ഞികൃഷ്ണൻ നായർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടിയിൽ നിന്നും കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.

