headerlogo
local

പൊന്നാരം റെസിൻസ് അസോസിയേഷൻ അനുമോദന സദസ് നടത്തി.

അനുമോദന സദസ്സ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾ ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.

 പൊന്നാരം റെസിൻസ് അസോസിയേഷൻ അനുമോദന സദസ് നടത്തി.
avatar image

NDR news

09 Jul 2026 03:03 PM

ബാലുശ്ശേരി : പൊന്നാരം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌നേഹാദരവും അനുമോദന സദസും പ്രസിഡണ്ട് പി. പുഷ്പ ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മംഗള്‍ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.

       രാജ്യത്തിന്റെ ശാസ്ത്ര - സാങ്കേതിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിക്കൊണ്ടുവരുവാന്‍ നമ്മുടെ വിദ്യാലയ സിലബസുകളില്‍ ഇതിന് പര്യാപ്തമായ രീതിലുള്ള നൂതനമായ ശാസ്ത്ര - സാങ്കേതിക വിഷയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

    ഗേറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ഇന്ത്യയിലെ ഏറ്റവും വലിയ അറ്റോമിക്ക് റിസര്‍ച്ച് സെന്ററായ ബാബാ അറ്റോമിക്ക് റീസര്‍ച്ച് സെന്ററില്‍ സയന്റിഫിക് ഓഫീസറായി നിയമനം ലഭിച്ച എസ്. ബാലഗോപാല്‍ (നീലാജ്ഞനം), സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണല്‍ ട്രഡീഷണല്‍ നോളഡ്ജ് ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ ഹാക്കത്താണില്‍ 'ബയോവീവ്'' എന്ന ഡിജിറ്റല്‍ ടൂള്‍ മല്‍സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജാന്‍വി കെ ഉല്ലാസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ ആരാധ്യ ശരത്, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മാളവിക തെക്കയില്‍ എന്നിവരെ സദസ്സില്‍ മെമെന്റോ നല്‍കി അനുമോദിച്ചു. 

    ചടങ്ങില്‍ സെക്രട്ടറി അമോഖ് ദേവപ്രഭ സ്വാഗതംപറഞ്ഞു.രക്ഷാധികാരി .കെ. രാമചന്ദ്രന്‍മാസ്റ്റര്‍, മുഖ്യ പ്രഭാഷണം നടത്തി. ഗോപിനാഥന്‍ ശ്രീകമ്മങ്ങാട്ട്, സി. ഹരിദാസന്‍ (ഹരിതം ), വി. സി. ശിവദാസ്, ലക്ഷ്മി പൊന്മാനംകണ്ടി, പി. കെ. ബാലകൃഷ്ണന്‍ കിഴക്കയില്‍, ഡോ. സുരേഷ്ബാബു നീലാഞ്ജനം എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് അനുമോദനം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി. മല്ലിക കിണറുള്ളത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

NDR news
09 Jul 2026 03:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents