headerlogo
local

സ്റ്റേറ്റ് ഹൈവേയിലെ അപകടകരമായ മരം മുറിച്ചു നീക്കി

.സ്റ്റേറ്റ് ഹൈവേയിൽ ചാക്കിക്കര ടൗണിലെ അപകടകരമായി നില്ക്കുന്ന മരമാണ് മുറിച്ചു നീക്കിയത്.

 സ്റ്റേറ്റ് ഹൈവേയിലെ അപകടകരമായ മരം മുറിച്ചു നീക്കി
avatar image

NDR news

10 Jul 2026 08:38 PM

നടുവണ്ണൂർ: സ്‌റ്റേറ്റ് ഹൈവെ 38 ചാലിക്കര അങ്ങാടിയിൽ കടകൾക്കും , ഇലക്ട്രിക്ക് ലൈനിനും , വാഹനങ്ങൾക്ക് കാഴ്ച മറക്കുന്നതുമായ കൂറ്റൻ മഹാഗണി മരം മുറിച്ചു മാറ്റി. പി ഡബ്ല്യു ഡി പേരാമ്പ്ര അസിസ്റ്റൻ്റ് എൻജിനിയർ, നടുവണ്ണൂർ കെ എസ് ഇബി , സോഷ്യൽ ഫോറസ്ട്രി വിഭാഗം എന്നീ വകുപ്പുകളുടെ സാന്നിദ്ധ്യത്തിൽ ആണ് മുറിച്ച് മാറ്റിയത്. ക്രയിൻ , ജെസിബി എന്നിവയുടെ സഹായത്താൽ മുറിച്ച് മാറ്റിയ മരത്തടികൾ പിന്നീട് പി ഡബ്ല്യു ഡി വിഭാഗം പൊതു ലേലം ചെയ്ത് വിൽപ്പന നടത്തും . മരം മുറിച്ച് മാറ്റുന്ന പ്രവൃത്തിയിൽ പേരാമ്പ്ര പി.ഡബ്ല്യു ഡി നിരത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എൻജീനിയർ മിന്നു , ഓവർ സിയർ ജിഷാര , വടകര സോഷ്യൽ ഫോസ്ട്രി ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.കെ . ഇബ്രായി , നടുവണ്ണൂർ കെ എസ് ഇ ബി സെക്ഷനിലെ ടി.വി കോയ എന്നിവരോടൊപ്പം നാട്ട്കാരായ പി. പി. മുഹമ്മദ് , രാമചന്ദ്രൻ , സത്യൻ ടി. വി , റഷിദ് വെള്ളിലോട്ട് , അസീസ് ടി വി , റിയാസ് ചാലിക്കര , ടി വി റാസാഖ് , ഹാരിസ് കെ.കെ , സിറാജ് എം.കെ എന്നിവരും പങ്കെടുത്തു

NDR news
10 Jul 2026 08:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents