ലഹരി വിരുദ്ധ ക്യാമ്പയിനും ഉന്നത വിജയികൾക്കുളള അനുമോദനവും നടത്തി
ഓപ്പറേഷൻ തൂഫാൻ, ലഹരി വിരുദ്ധ ക്യാമ്പയിനും ഉന്നത വിജയി കൾക്കുള്ള അനുമോദനവും പേരാമ്പ്ര എം എൽ എ ഫാത്തിമ തെഹ് ലിയ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും 2025–26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. , മറ്റു പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വെങ്ങിലേരി ഹൗസിൽ നടന്നു.
പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹ്‌ലിയ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം അനിവാര്യമാണെന്നും വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ നിന്ന് അകറ്റിനിർത്താൻ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.
ശാഖാ പ്രസിഡൻ്റ് കുഞ്ഞു തത്തോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ റീമ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് , നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ പി., ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ്, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിൽഷ മക്കാട്ട് എന്നിവർ , മെമ്പർമാരായ സൗദ പി , ഹമിദ് നാട്ടിപ്പാറോൽ , പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി നിസാർ , സെക്രട്ടരി ലത്തീഫ് പി , സംസ്ഥാന കൗൺസിലർ ബപ്പൻ കുട്ടി നടുവണ്ണൂർ , ടി . എം ഇബ്രാഹിം സാഹിബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ യശശ്ശരീരരായ വെങ്ങിലേരി കെ. എം. ഹസൻകുട്ടി ഹാജിയുടെയും ഫാത്തിമ ഉമ്മയുടെയും പാവന സ്മരണയ്ക്കായി, അവരുടെ മക്കൾ വെങ്ങളത്ത് കണ്ടി കടവ് മുസ്ലിം റിലീഫ് കമ്മിറ്റിക്ക് നൽകുന്ന മെഡിക്കൽ ബെഡിനുള്ള സാമ്പത്തിക സഹായം പേരമക്കൾ എം.എൽ.എ. ഫാത്തിമ തഹ്‌ലിയയ്ക്ക് കൈമാറി.
എക്സൈസ് അസി . കമ്മീഷണർ ജയരാജ് പി.പി. ലഹരിവിരുദ്ധ ക്ലാസ് എടുത്തു . വാർഡ് മെമ്പർ ദിൽഷ മക്കാട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
പ്രദേശത്ത് നിന്ന് സമാഹരിച്ച സി എച്ച് സെൻ്റർ ഫണ്ട് ശാഖാ കോഡിനേറ്റർ പി എൻ അഫ്‌സൽ
എം. എൽ . എ യുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് കോ ഓർഡിനേറ്റർ ശിഹാബിന് കൈമാറി . നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് സലീന കുന്നുമ്മൽ, കെ എസ് ടി യു ജില്ലാ വനിതാ കൺവീനർ ഷംസീറ ജലീൽ എന്നിവർ എം എൽ എയെ ഹാരമണിയിച്ചു.
എല്ലാ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെയും ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലഹരിവിരുദ്ധ ബോധവൽക്കരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും സമന്വയിപ്പിച്ച മാതൃകാപരമായ പരിപാടിയായാണ് ചടങ്ങ് വിലയിരുത്തപ്പെട്ടത്.
ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും
പ്രദേശത്തെ പ്രവർത്തകരും അനുഭാവികളും വിദേശത്തുള്ള പ്രവർത്തകർ , KMCC നേതാക്കൾ
MSF , വനിതാലീഗ് , യൂത്ത് ലീഗ് , STU പ്രവർത്തകർ എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമായാണ് ഈ പരിപാടി വമ്പിച്ച വിജയമായി മാറിയത് .

