headerlogo
local

തിരുവങ്ങൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

തിരുവങ്ങുർ കള്ളുഷാപ്പിനു സമീപമുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

 തിരുവങ്ങൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം
avatar image

NDR news

10 Jul 2026 10:51 AM

തിരുവങ്ങൂർ:  തിരുവങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്നലെ രാത്രി 10.30 തോടെ തിരുവങ്ങൂര്‍ കള്ള് ഷാപ്പിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

      കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മാരുതി സുസുക്കിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാത്തതില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗത തടസ്സമായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NDR news
10 Jul 2026 10:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents