headerlogo
local

ഡോ.ബി ആർ അംബേദ്കർ അവാർഡ് എം പി മൊയ്ദീൻ കോയയ്ക്ക്

കാപ്പാട് സ്വദേശി എം പി മൊയ്ദീൻ കോയയ്ക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം നല്കുന്ന അവാർഡ് എം ആർ ബൈജു എം എൽ എ നല്കി.

 ഡോ.ബി ആർ അംബേദ്കർ അവാർഡ് എം പി മൊയ്ദീൻ കോയയ്ക്ക്
avatar image

NDR news

10 Jul 2026 11:32 AM

കോഴിക്കോട് :സാമൂഹിക സേവന രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോഴിക്കോട് കാപ്പാട് സ്വദേശി എം.പി മൊയ്ദീൻ കോയക്ക് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം(NHRF) ഡോ. ബി.ആർ അംബേദ്കർ അവാർഡ് എം.ആർ ബൈജു എം.എൽ.എ സമ്മാനിച്ചു.

      തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങ് എം.ആർ ബൈജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് മുഖ്യാതിഥിയായി. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ പ്രസിഡന്റ് എം.കെ ഗിരീഷ് കുമാർ അധ്യക്ഷനായി.

    സാമൂഹിക സേവന രംഗത്ത് എം. പി മൊയ്ദീൻ കോയ നടത്തിയ നിസ്വാർത്ഥ സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും പൊതുനന്മയ്ക്കായി നൽകിയ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് "Best Social Worker" വിഭാഗത്തിൽ ഡോ. ബി.ആർ അംബേദ്കർ അവാർഡിന് തെരഞ്ഞെടുത്തത്.

      സാമൂഹിക സേവനം, വിദ്യാഭ്യാസം, സാഹിത്യം, മനുഷ്യാവകാശ പ്രവർത്തനം, ആരോഗ്യം, മനഃശാസ്ത്രം, ബിസിനസ്, ബിസിനസ് സംരംഭകത്വം, കല, പെർഫോമിംഗ് ആർട്സ്, ആർട്സ് എക്സലൻസ്, മികച്ച കോൺട്രാക്ടർ, ആദിവാസി വിദ്യാഭ്യാസ സേവനം, കരിയർ ഗൈഡൻസ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെയാണ് ചടങ്ങിൽ ആദരിച്ചത്.

    വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, മനുഷ്യാവകാശ, ബിസിനസ്, കലാ - സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പൊതുപ്രവർത്തകരും ചടങ്ങിൽസംബന്ധിച്ചു

NDR news
10 Jul 2026 11:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents