ഉന്നത വിജയി കൾക്ക് ഗ്രാമ പഞ്ചായത്തിന്റെ അനുമോദനം
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയി കൾക്കുള്ള അനുമോദന ചടങ്ങ് വി ടി സൂരജ് എം എൽ എ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയികളെയും എൽ എസ് എസ്,യു എസ് എസ് വിജയി കളെയും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. അനുമോദന ചടങ്ങ് ബാലുശ്ശേരി എം എൽ എ. വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷം വഹിച്ചു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി അശോക്, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ പി, കൃഷ്ണദാസ്, ബിജു കാവിൽ എന്നിവർ സംസാരിച്ചു.

