എൻ എൻ കക്കാട് അനുസ്മരണം 14 - ന്
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റി എൻ എൻ കക്കാട് അനുസ്മരണം കക്കാടിന്റെ ജൻമനാട്ടിൽ 14 - ന് ആഘോഷിക്കും
നടുവണ്ണൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കവി എൻ എൻ കക്കാട് അനുസ്മരണം കക്കാടിന്റെ ജൻമനാട്ടിൽ ആഘോഷിക്കും.ജൂലൈ 14 ന് 2 മണിക്ക് അവിടനെല്ലൂർ എഎൽപി സ്കൂളിൽ വെച്ച് നടത്തുന്ന അനുസ്മരണം " സഫലമീയാത്ര" ബാലുശ്ശേരി എ എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയൂർ മുഖ്യാതിഥി ആയിരിക്കും. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ സുജാത അധ്യക്ഷത വഹിക്കും. കാവ്യാലാപനം, ഫോട്ടോ അനാഛാദനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടക്കുന്നതാണ്.

