headerlogo
local

പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണം

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു മൊടക്കല്ലൂർ യൂണീറ്റ് ആവശ്യപ്പടു

 പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണം
avatar image

NDR news

11 Jul 2026 06:08 PM

അത്തോളി :സർവീസ് പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കും വേണ്ടിയുള്ള പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെ. എസ്. എസ്. പി. യു. മൊടക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. അത്തോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

       എസ്. എസ്. എൽ. സി, പ്ലസ് ടു എ പ്ലസ് വിജയികൾ,എം. ഡി. ആയുർവേദ പരീക്ഷയിൽ സ്വർണ്ണ മെ ഡലോടെ ഒന്നാം റാങ്ക് നേടിയ ഡോ. അങ്കിത എന്നിവർക്കുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണംചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ പി. ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം എടത്തിൽ ദാമോദരൻ മാസ്റ്റർ നവാഗതരെ അംഗത്വം നൽകി സ്വീകരിച്ചു. കൈത്താങ് വിതരണം ബ്ലോക്ക്‌ സെക്രട്ടറി പി. വി. ഭാസ്കരൻ കിടാവ് നിർവഹിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ഗീത മപ്പുറത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഇ. എം. ശശി, വത്സല കോടിയാറമ്പത്ത്, ഗ്രാമ പഞ്ചായത്ത്‌ അംഗം പി. പി. കുഞ്ഞയൻകുട്ടി, വനിതാവേദി കൺവീനർ. എം. കാർത്തിക, ടി. ദേവദാസൻ, പ്രഭാകരൻ പനോളി, മുരളീധരൻ തെക്കെടത്ത്, എൻ. സുമേശൻ, ടി. വേലായുധൻ, ഡോ. അങ്കിത,വി. വി. ദിനേശൻ, രതീശൻ പാറപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

NDR news
11 Jul 2026 06:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents