headerlogo
local

നവാഗതരെ ആവേശപൂർവ്വം സ്വീകരിച്ച് പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വടക്കണ്ടി ഉദ്ഘാടനം ചെയ്തു.

 നവാഗതരെ ആവേശപൂർവ്വം സ്വീകരിച്ച് പ്ലസ് വൺ പ്രവേശനോത്സവം നടത്തി.
avatar image

NDR news

11 Jul 2026 02:13 PM

പേരാമ്പ്ര : നവാഗതരായ പ്ലസ് വൺ വിദ്യാർത്ഥികളെ സ്വഗതം ചെയ്തു കൊണ്ട് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വടക്കണ്ടി ഉദ്ഘാടനം ചെയ്തു.

         ചടങ്ങിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ അജയ ഗോപാൽ മുഖ്യാതിഥിയായിരുന്നു. പി.ടി എ പ്രസിഡന്റ് ലതേഷ് പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റഷീദ് ( പി ടി എ വൈസ് പ്രസിഡന്റ്, റീന കെ കെ (ഹെഡ്മിസ്ട്രസ്) നിഷ കെ കെ (എം പി ടി എ പ്രസിഡന്റ്) ഷിജു കെ ദാസ് (മാനേജ്മെന്റ് കമ്മിറ്റി അംഗം എന്നിവർ സംവാരി ച്ചു. പ്രിൻസിപ്പാൾ കെ കെ ഷാജുകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിംലി പി നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം അജയ് ഗോപാലിന്റെ സംഗീത വിരുന്നുമുണ്ടായിരുന്നു.

NDR news
11 Jul 2026 02:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents