headerlogo
local

റസിഡൻസ് അസോസിയേഷൻ വയോവന്ദനം സദസ് സംഘടിപ്പിച്ചു

നടുവണ്ണൂർ കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ വയോവന്ദനം സദസ് സംഘടിപ്പിച്ചു.

 റസിഡൻസ് അസോസിയേഷൻ വയോവന്ദനം സദസ് സംഘടിപ്പിച്ചു
avatar image

NDR news

12 Jul 2026 05:40 PM

നടുവണ്ണൂർ : കച്ചേരിക്കുന്ന് റസിഡൻസ് അസോസിയേഷൻ വയോവന്ദനം സദസ്സ് സംഘടിപ്പിച്ചു. അസോസിയേഷന്റെ കുടുംബങ്ങളിലുള്ള സീനിയർ കുടുംബാംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു. കൂടാതെ സർവീസിൽ നിന്നും വിരമിച്ച അസോസിയേഷൻ പ്രസിഡന്റ് ഗിരീശൻ മാസ്‌റ്ററെ ചടങ്ങിൽ ആദരിച്ചു.

             അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു തനിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ വസന്തൻ മാസ്റ്റർ, ഹമീദ് വിപി, ശീതൾ പി ആർ, സുനീർ, സി എൻ നാരായണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് നടുവണ്ണൂർ പെയിൻ ആന്റ് പാലിയേറ്റിവ് സൊസൈറ്റിക്കുള്ള സംഭാവന സൊസൈറ്റി സെക്രട്ടറി സി എൻ നാരായണൻ ഏറ്റുവാങ്ങി. രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിനുള്ള പുസ്തകങ്ങൾ സുബൈദ സ്വീകരിച്ചു. നടുവണ്ണൂർ എ എസ് കെ എസിനുള്ള സംഭാവന സാദാനന്ദൻ ഗോർണിക്ക സ്വീകരിച്ചു. ചടങ്ങിനു ശേഷം കലാപരിപാടികൾ നടത്തി.

NDR news
12 Jul 2026 05:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents