headerlogo
local

വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥിക്കൂടം ഫോറൻസിക് പരിശോധന നടത്തി.

അസ്‌ഥിക്കൂടം ഒന്നര മാസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു.

 വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥിക്കൂടം ഫോറൻസിക് പരിശോധന നടത്തി.
avatar image

NDR news

12 Jul 2026 01:35 PM

ചാലിക്കര: ചാലിക്കരയ്ക്കടുത്ത് വീടിന് മുന്നിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി. അസ്ഥിക്കൂടം ഒന്നര മാസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു. കാക്കാം മാക്കൂൽ മീത്തൽ കുഞ്ഞികണ്ണൻ (75) ൻ്റെതാണ് അസ്ഥിക്കൂടം എന്ന് സംശയിക്കുന്നു. ഇദ്ദേഹത്തിൻ്റെ മുറ്റത്തിന് താഴെ തെങ്ങിൻ ചുവട്ടിലും സമീപത്തുമാണ് മനുഷ്യൻ്റെ അസ്ഥിക്കൂടം കണ്ടെത്തിയത്. 

                കുഞ്ഞിക്കണ്ണൻ താമസിക്കുന്നത് ഒറ്റക്കാണ്. മക്കളുടെ കൂടെ മാറി മാറി താമസിക്കുന്നതിനാൽ സമീപവാസികളും ശ്രദ്ധിക്കപ്പെടാറില്ല. വിദേശത്തുള്ള മരുമകൻ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സമീപവാസികൾ വന്നു നോക്കിയപ്പോഴാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.

                ഫോറൻസിക്ക് ഡി എൻ എ പരിശോധന നടത്തി റിപ്പോർട്ട് വന്നാലെ ആരുടെ തെന്ന് തെളിയുകയുള്ളൂ. പോലിസ് സ്ഥലത്ത് പരിശോധന നടത്തി.

NDR news
12 Jul 2026 01:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents