ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഉള്ളിയേരി സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.
ഉള്ളിയേരി : ഉള്ളിയേരി സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നാറാത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബിൽ വച്ച് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുഗമ ഹരിദാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു .
വാർഡ് കൺവീനർ സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉള്ളിയേരി സർക്കാർ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സജിത്ത് വി സ്വാഗതം ആശംസിച്ചു. സർക്കാർ ആയുർവേദ ആശുപത്രി ചെറുവണ്ണൂർ മെഡിക്കൽ ഓഫീസർ ഡോ. സുഗേഷ് കുമാർ ജി എസ് മുഖ്യപ്രഭാഷണം നടത്തി . 116 പേരെ ക്യാമ്പിൽ പരിശോധിക്കുകയും അവർക്ക് ജീവിത ശൈലി രോഗനിർണ്ണയം, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടത്തുകയും മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു .

