headerlogo
local

എം എൽ എ വി ടി സൂരജ് ഇടപെട്ട് ജലസേചന വകുപ്പിൽ നിന്നും ഗ്രൗണ്ട് തിരിച്ചെടുത്തു.

അവറാട്ടു മുക്കിലുള്ള ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്ന കുടിവെള്ള പൈപ്പുകൾ എം എൽ എ ഇടപെട്ടു നീക്കം ചെയ്തു.

 എം എൽ എ വി ടി സൂരജ് ഇടപെട്ട് ജലസേചന വകുപ്പിൽ നിന്നും  ഗ്രൗണ്ട് തിരിച്ചെടുത്തു.
avatar image

NDR news

14 Jul 2026 05:08 PM

കോട്ടൂർ : അവറാട്ടു മുക്കിലുള്ള കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിൽ ജലസേചന വകുപ്പ് നാലുവർഷമായി പൈപ്പുകൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ സമീപ സ്ഥലങ്ങളിലെ കുട്ടികൾക്ക് ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. ഈ കാര്യം ഒരു പരാതിയായി എം എൽ എ. വി ടി സൂരജിന്റെ മുമ്പിലെത്തി. അദ്ദേഹം ഉടനടി വേണ്ട നടപടികൾ സ്വീകരിക്കുകയും പൈപ്പുകൾ മാറ്റാൻ വേണ്ട ക്രമീകരണം നടത്തുകയും ചെയ്തു. ഇന്ന് അദ്ദേഹം ഗ്രൗണ്ട് സന്ദർശ്ശിക്കുകയുണ്ടായി.

      എം എൽ എ യുടെ സന്ദർശന സമയത്ത് ഡി സി സി മെമ്പർ സി എച്ച് സുരേന്ദ്രൻ, വിനോദ് മാസ്റ്റർ, മധു മാസ്റ്റർ, അഴകത്ത് മനോജ് മാസ്റ്റർ, പുനത്തിൽ അഷറഫ്, അവറാട്ട് ചന്ദ്രൻ ,യൂസഫ്, സജീവൻ എന്നിവർ സന്നിഹിതരായി എം എൽ എയോട് പ്രശ്നങ്ങൾ സംസാരിച്ചു.

   കുട്ടികൾക്ക് വേണ്ടി ഈ ഗ്രൗണ്ട് പുനർ നിർമ്മിക്കുമെന്ന് എ.എൽ എ ഉറപ്പുനല്കി. കുട്ടികൾക്ക് കളിക്കാനുള്ള ബോളും നെറ്റും വാഗ്ദാനം ചെയ്ത ശേഷമാണ് എം എൽ എ പോയത്.

NDR news
14 Jul 2026 05:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents