കോർപറേഷൻ പരിധിയിലുള്ള ബസ്സ് സ്‌റ്റാന്റും പരിസരവും വൃത്തിയാക്കണം
ബീച്ചിൽ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബസ് തൊഴിലാളികളുടെ ആശ്രദ്ധക്കെതിരെ നടപടി എടുക്കണമെന്നും എൻഎച്ച് ആർ എ സി ആവശ്യപ്പെട്ടു.
കോഴിക്കോട്: നാഷണൽ ഹ്യൂമൺ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് (എൻ എച്ച് ആർ എ സി എഫ് )കോഴിക്കോട് ജില്ലാ കമ്മിറ്റി യുത്ത് സെന്റർ സംലടിപ്പിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് റീജ എം പി അധ്യക്ഷതവഹിച്ചു സെക്രട്ടറി കെ പി വിനോദൻ അംഗങ്ങളായ ശങ്കരൻ നടുവണ്ണൂർ, എൻ.പുഷ്പലത, ശിക്ഷിത കെ.എന്നിവർ സംസാരിച്ചു
ചടങ്ങിൽ ആഭ്യന്തരമന്ത്രി നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോർപ്പറേഷൻ പരിധിയിലുള്ള ബസ് സ്റ്റാന്റും പരിസരവും വൃത്തിഹീനമായ അവസ്ഥ പരിഹരിക്കാനും, ബീച്ച്സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റനുള്ള സൗകര്യങ്ങൾ ഇല്ലെന്ന് കാര്യം കോർപ്പറേഷൻ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. ചടങ്ങിൽ ഫാത്തിമ എ എം സ്വാഗതവും തങ്കം പറമ്പിൽ നന്ദിയും പറഞ്ഞു.
യോഗം ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികളുടെ അശ്രദ്ധ ചൂണ്ടിക്കാട്ടിക്കൊണ്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകുകയും ഉടൻ നടപടി എടുക്കുന്നതിനായി ജില്ലാപോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു.

