കനാൽ റോഡിലുള്ള മരങ്ങൾ മുറിച്ചു മാറ്റണം
പൂനത്ത് കനാൽ റോഡ് നവീകരണത്തിന് മാർഗ്ഗതടസ്സമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം
പൂനത്ത്: പുതിയോട്ട് മുക്ക് മുതൽ പൂനത്ത് കാരടി പറമ്പ് മുക്ക് വരെയുള്ളഒന്നര കിലോമീറ്റർ പൂനത്ത് ഡിഷ്ട്രി ബ്യൂട്ടറി കനാൽ റോഡ് നവീകരണത്തിന് തടസ്സമായി നിൽക്കുന്ന കെയക്കണ്ടി ഭാഗത്തുള്ള ഏതാനും തെങ്ങുകൾ മുറിച്ച് മാറ്റണമെന്ന് പൂനത്ത് ഏഴാം വാർഡ് പുത്തലത്ത് കണ്ടി അയൽസഭ കനാൽ വകുപ്പ് അധികൃതരോട് അഭ്യർത്ഥിച്ചു.
പൂനത്ത് ഭാഗത്ത് നിന്ന് വളരെ എളുപ്പത്തിൽ കൂട്ടാലിട അങ്ങാടിയുമായും,അക്ഷയ കേന്ദ്രം ,അവിടനല്ലൂർ ഹയർസെക്കന്ററി സ്കൂൾ,കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,അവിടനല്ലൂർ വില്ലേജ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക്എത്താനുള്ള പ്രധാന വഴിയാണിത്.എന്നാൽ ഏതാനും മരങ്ങൾ മുറിച്ചു മാറ്റിയാലെ വാഹന ഗതാഗതം നടത്താൻ കഴിയൂ .
നിലവിലെ മൺപാതയായ റോഡിന്റെ പാർശ്വ ഭാഗം കെട്ടി കോൻക്രിറ്റ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ഏഴാം വാർഡ് മെമ്പർ ആബിദ കുനിമൽ ഉൽഘാടനം ചെയ്തു .എം.കെ.അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.ദിലീബ് കുമാർ,റൈഹാന കെ കെ.പ്രസംഗിച്ചു

