headerlogo
local

വി ടി സൂരജ് എം എൽ എയ്ക്ക് ഓഫീസ് ആയി.

ബാലുശ്ശേരി മുക്കിന് സമീപമുള്ള ഓഫീസ് എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.

 വി ടി സൂരജ് എം എൽ എയ്ക്ക് ഓഫീസ് ആയി.
avatar image

NDR news

16 Jul 2026 09:56 PM

ബാലുശ്ശേരി എം എൽ എ വി.ടി സൂരജിന്റെ മണ്ഡലത്തിലെ ക്യാമ്പ് ഓഫീസ് കോഴിക്കോട് എം പി. എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മുക്കിന് സമീപം കെവി ആർ റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

    ചടങ്ങിൽ എം എൽ എ മാരായ നജീബ് കാന്തപുരം, കെ എം അഭിജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡലത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു. നാട്ടുകാരനായ എം എൽ എ  വി ടി സൂരജ് എല്ലാവരേയും സ്വീകരിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു.

NDR news
16 Jul 2026 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents