അന്തരിച്ച അനീഷ് ഉള്ളിയേരിയ്ക്ക് ജന്മനാടിന്റെ വിട
അനുശോചന യോഗം ഉള്ളിയേരി വായനശാലാ പരിസരത്ത് നടന്നു.
ഉള്ളിയേരി: അന്തരിച്ച അനീഷ് ഉള്ളിയേരിയ്ക്ക് ജന്മനാടിന്റെ വിട. ആർട്ടിസ്റ്റ് വേദി സംഘടിപ്പിച്ച അനുശോചന യോഗം ഉള്ളിയേരി വായനശാലാ പരിസരത്ത് നടന്നു. ഭാവതീവ്രമായ അന്തരീക്ഷത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്ന് പരേതന് ആദരാഞ്ജലികൾ അർപ്പിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ വൻ ജനപങ്കാളിത്തമാണ് യോഗത്തിൽ ദൃശ്യമായത്. അനുശോചന തുടക്കത്തിൽ അനീഷ് ഉള്ളിയേരിയുടെ കവിതാലാപനം കേൾപ്പിച്ചത് എല്ലാവരുടെയും കണ്ണുകൾ നിറയിച്ചു.
അനുശോചന യോഗത്തിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .പി . നാസർ,നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര, വാർഡ് മെമ്പർമാരായ റഹ്മത്ത്, സുഗമ ഹരിദാസ്, അജീഷ് ഉള്ളിയേരി, രാഷ്ട്രീയ പ്രവർത്തകരായ നജീബ് കക്കഞ്ചേരി, പവിത്രൻ മാസ്റ്റർ, നാരായണൻ കിട്ടാവ്, സുരേഷ് ബാബു ആലങ്കോട്, കെ കെ സുരേന്ദ്രൻ മാസ്റ്റർ, സത്യൻ മാസ്റ്റർ ഒള്ളൂർ, പുഷ്പരാജ് (സർവ്വീസ് സഹകരണ ബാങ്ക്) ശാന്തൻ മുണ്ടോത്ത്, ഗീതാ രാധൻ,പുരുഷു ഉള്ളിയേരി, ധനനേഷ് ഉള്ളിയേരി, ശശികുമാർ തുരുത്ത്യാട്, ലത നാരായണൻ, ശ്രീധരൻ നൊച്ചാട്, രാധൻ മൂത്താട, ഗീത കൂനഞ്ചേരി, ഷീബ മനോജ്, സജിത സജീവൻ, കല റനീഷ്, ഷാജി കക്കഞ്ചേരി, ജാഫർ (ന്യൂ ഡിജിറ്റൽ സൗണ്ട് ഉള്ളിയേരി)മനോജ് കാവുന്ത റ,ഗിരീഷ് ഒള്ളൂർ, രാകേഷ് എസ് എൻ, രജീഷ് മനാട്, സുരേഷ് ചീക്കിലോട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആർട്ടിസ്റ്റ് വേദി അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. അഡ്മിൻ രമേശൻ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചീഫ് അഡ്മിൻ അഷ്‌റഫ് നാറാത്ത് അധ്യക്ഷത വഹിച്ചു. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി, പരേതന്റെ സ്മരണ പുതുക്കിയാണ് അനുശോചന യോഗം പിരിഞ്ഞത്

