കൂനഞ്ചേരിമുക്ക് - പറമ്പിൻ മുകൾ റോഡ് അപകടാവസ്ഥയിൽ
കൂനഞ്ചേരിമുക്ക് - പറമ്പിൻ മുകൾ റോഡ് റിപ്പയർ ചെയ്തിട്ട് വർഷങ്ങളായി. ഏറ്റവും കഷ്ടപ്പെടുന്നത് കാൽ നടക്കാരും ബൈക്ക് യാത്രക്കാരുമാണ്.
ഉള്ളിയേരി: കൂനഞ്ചേരി മുക്ക് മുതല്‍ പറമ്പിന്റെ മുകള്‍ വരെ ഉള്ള റോഡ് പൂര്‍ണമായും കുഴികളാല്‍ നിറഞ്ഞിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ വാഹനയാത്രയും കാല്‍നടയാത്രയും അതീവ ദുഷ്‌കരമാണ്. ദിവസേന നിരവധി ആളുകള്‍ ഈ റോഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.അധികൃതര്‍ അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി കുഴികള്‍ അടച്ച് യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

