headerlogo
local

ഗീത ചികിത്സാ സഹായ നിധി ഫുട്ബോൾ ടൂർണമെന്റ്, സംഭാവന ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

പറമ്പിൽ നിരവത്ത് ഗീത ചികിത്സ സഹായ കമ്മിറ്റി നടത്തുന്ന ജില്ലാ തല സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ സംഭാവന ടിക്കറ്റ് വിതരണം കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സൂജാത ടീച്ചർ നിർവഹിച്ചു.

 ഗീത ചികിത്സാ സഹായ നിധി ഫുട്ബോൾ  ടൂർണമെന്റ്, സംഭാവന ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
avatar image

NDR news

17 Jul 2026 02:56 PM

നടുവണ്ണൂർ: പറമ്പിൻ നിരവത്ത് ഗീതാ ചികിത്സാ സഹായ കമ്മിറ്റി ധനസമാഹരണത്തിന് വേണ്ടി ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ സെപ്റ്റംബർ ആദ്യവാരം ടൂർണമെന്റ് നടക്കുന്നതാണ്. ഫുട്ബോൾ ടൂർണമെന്റിന്റെ റസീറ്റ് വിതരണം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

      നടുവണ്ണൂർ രാജധാനി ബേക്കറി എംഡി , എം പി മുഹമ്മദ് ആദ്യ  സംഭാവന ടിക്കറ്റ് ഏറ്റുവാങ്ങി. ഈ ടൂർണമെന്റിലെ വിന്നേഴ്സിന് മെട്രോ ഫുട്ബോൾ അക്കാദമി സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിയും,രാജധാനി ബേക്കറി നടുവണ്ണൂർ സ്പോൺസർ ചെയ്യുന്ന പ്രൈസ് മണിയുംഉണ്ടായിരിക്കും. രണ്ടാം സ്ഥാനക്കാർക്ക് ലുമിന ഹെൽത്ത് ഫാർമസി റണ്ണേഴ്സ് ട്രോഫിയും രാജധാനി ബേക്കറി സ്പോൺസർ ചെയ്യുന്ന പ്രൈസ് മണിയുംനല്ക്കുന്നതാണ്.

NDR news
17 Jul 2026 02:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents