ജനനായകൻ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മദിനം,
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാവാട്ട് ബൂത്ത് കമ്മിറ്റി ഉമ്മൻ ചാണ്ടി ഓർമ്മദിനത്തിൽ പുഷ്പാർചന നടത്തി
നടുവണ്ണൂർ: ജൂലൈ 18: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം. ജനങ്ങളുടെ വീട്ടിലെ അംഗമായി ജീവിച്ച് ജനങ്ങളുടെ കണ്ണീരൊപ്പി യാത്രയായ മനുഷ്യസ്നേഹി ഉമ്മൻ ചാണ്ടി സാറിൻ്റെ ഓർമ്മ ദിനം.
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് മാവട്ട് ബൂത്ത് കമ്മിറ്റി ഓർമ്മ ദിനത്തിൽ പുഷ്പാർച്ചന നടത്തി.ബൂത്ത് പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ, മഹിളാ കോൺഗ്രസ്സ് നേതാവ് ശ്രീജ പുളിയത്തിങ്കൽ, മുൻ മെമ്പർ ബിനി മoത്തിൽ, പി.എം.ശിവദാസൻ, കേളപ്പൻ രാധ എന്നിവർ പങ്കെടുത്തു.

