സുരക്ഷാ ബോധവത്ക്കരണവും പ്രഥമ ശുശ്രൂഷ പരിശീലനവും നടത്തി.
കാരയാട് ഒപ്പം റസിഡൻസ് അസോസിയേഷൻസുരക്ഷാ ബോധവത്ക്കരണവും പ്രഥമ ശുശ്രൂഷ പരിശീലനവും നടത്തി.
നടുവണ്ണൂർ: കാരയാട് ഒപ്പം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗൃഹ സുരക്ഷാ ബോധവൽക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. വിവിധതരം ഫയർ എക്സ്റ്റിങ്യൂഷറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം നൽകി. എൽപിജി ഗ്യാസ് അപകടങ്ങളെ ക്കുറിച്ചും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചതോടൊപ്പം അടിയന്തര ഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനമായ സി പി ആർ നൽകുന്നതിലും പ്രായോഗിക പരിശീലനം കൊടുത്തു..
വിനോദ് അരയന്നൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലീല കീഴാട്ട്, ആനപ്പൊയിൽ ഗംഗാധരൻ, അശോകൻ എടത്തിൽ എന്നിവർ സംസാരിച്ചു. ശ്രീകുമാർ കൂനട്ടാട്ട് നന്ദി പ്രകാശിപ്പിച്ചു.

