ഹജ്ജ്, ഉംറ കർമ്മം കഴിഞ്ഞവരുടെ സംഗമം നടത്തി.
കെ എൻ എം ഹജ്ജ് സർവീസ് ഹാജിമാരുടെ സംഗമം നടത്തി.
കോഴിക്കോട്: കെ.എന്‍.എം ഹജ്ജ് സര്‍വീസിന് കീഴില്‍ 2026-ല്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം പ്രൗഢമായി നടന്നു.ഹാജിമാരുടെ കൂട്ടായ്മയും അനുഭവങ്ങള്‍ പങ്കുവെക്കലും ലക്ഷ്യമിട്ട് കോഴിക്കോട് മുജാഹിദ് സെന്ററില്‍ (സിഡി ടവര്‍) സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹിമാന്‍ മദനി നിര്‍വ്വഹിച്ചു. ഹജ്ജ് യാത്രയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ ഹാജിമാര്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ പ്രമുഖ നേതാക്കളും സംഘാടകരുമായ അബ്ദുസ്സലാം കിഴിശ്ശേരി,
നൗഷാദ് കരുവണ്ണൂര്‍, ഒ. പി. നൗഷാദ് മങ്കട, വീരന്‍കോയ, നൂറുദ്ധീന്‍, മജീദ് ആലുവ, ഫിറോസ് തിരുവനന്തപുരം, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹജ്ജ് സര്‍വീസിന്റെ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചടങ്ങില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. യാത്രയിലുടനീളം ലഭിച്ച സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഹാജിമാര്‍ കെ.എന്‍.എം ഹജ്ജ് സര്‍വീസിന് നന്ദി അറിയിച്ചു.

