headerlogo
local

രാമുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി.

നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമുണ്ണി മാസ്റ്റർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജികെ വത്സല ഉദ്ഘാടനം ചെയ്തു.

 രാമുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി.
avatar image

NDR news

21 Jul 2026 08:02 AM

നടുവണ്ണൂർ: ഇടതുപക്ഷ പ്രവർത്തകനും നടുവണ്ണൂർ മുൻപഞ്ചായത്തു പ്രസിഡന്റുമായിരുന്ന രാമുണ്ണി മാസ്റ്ററുടെ 24-ാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ ചടങ്ങ് നടത്തി. രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി കെ വൽസല ഉദ്ഘാടനം ചെയ്തു.

     കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ആലി അനുസ്മരണ പ്രഭാഷണം നടത്തി. നടുവണ്ണൂരിന്റെ വിദ്യാഭ്യാസ, സംസ്കാരിക കലാരംഗത്ത് കാതലായ ചലനങ്ങൾ സൃഷ്ടിക്കുന്നതിൽ രാമുണ്ണി മാസ്റ്ററുടെ പങ്ക് വിസ്മരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

      "ഗുണമേൻമാ വിദ്യാഭ്യാസം സാധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ കെ ടി ജോർജ് പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് വസന്തകുമാരി അധ്യക്ഷം വഹിച്ച ചടങ്ങിൽ ടി സി സുരേന്ദ്രൻ മാസ്റ്റർ, എം എൻ ദാമോദരൻ എന്നിവർ സംസാരിച്ചു.

NDR news
21 Jul 2026 08:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents