വി എസ് അനുസ്മരണം പേരാമ്പ്രയിൽ സംഘടിപ്പിച്ചു.
വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി പി എം പേരാമ്പ്രയിൽ അനുസ്മരണം നടത്തി.
പേരാമ്പ്ര : സി പി ഐ (എം ) പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.എസ് അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
. അനുസ്മരണസമ്മേളനം പാർടി ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ കെ.കെ ദിനേശൻ ഉദ്സഘാടനം ചെയ്തു. എസ് എഫ് ഐ മുൻകേന്ദ്രകമ്മിറ്റി അംഗം രഹന സബീന , കെ.വി കുഞ്ഞികണ്ണൻ എന്നിവർ പ്രസംഗിച്ചു. വി.കെ പ്രമോദ് സ്വാഗതം പറഞ്ഞു. മുൻ എം എൽ എ കെ.കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു.
ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഉജ്വല പ്രകടനത്തിന് എൻ പി ബാബു ടി പി കുഞ്ഞനന്ദൻ ,സി.കെ. അശോകൻ, കെ.പി രവീന്ദ്രൻ എം. കെ നളിനി കെ.കെ.ഹനീഫ, പി. പ്രസന്ന, തുടങ്ങിയവർ നേതൃത്വം നൽകി

