headerlogo
local

കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാതയിൽ പറമ്പത്ത് പുലർച്ചെ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

 കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം
avatar image

NDR news

23 Jul 2026 09:30 AM

അത്തോളി: പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാതയിൽ പറമ്പത്ത് മത്സ്യമാർക്കറ്റിന് സമീപം പുലർച്ചെ കാർ ഇലക് ട്രിക് പോസ്റ്റിലിടിച്ച് അപകടം.  അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. 

        മലപ്പുറത്തുനിന്നും മാനന്തവാടിയിലേക്ക് യാത്ര ചെയ്തിരുന്ന സംഘ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് (KL 53 J 6262). നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

      സംഭവത്തെ തുടർന്ന് തകരാറിലായ ലൈനുകളും പോസ്റ്റും പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും.

NDR news
23 Jul 2026 09:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents