കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
വിദ്യാർത്ഥി സംഘടനകൾ ഇൻകം ടാക്സ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിനാൽ ഇന്ന് രാവിലെ 10 മണി മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: വിദ്യാർത്ഥി സംഘടനയുടെ ഇൻകം ടാക്സ് ഓഫീസിലേക്കുള്ള മാർച്ച് നടക്കുന്നതിനാൽ 23.07.2026 വ്യാഴാഴ്ച രാവിലെ 10:00 മണി മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
1️⃣ പാവങ്ങാട് ഭാഗത്ത് നിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ
➡️ വെസ്റ്റ് ഹിൽ ചുങ്കം → എരഞ്ഞിപ്പാലം → സരോവരം → അരയിടത്തുപാലം വഴി നഗരത്തിലേക്ക് പ്രവേശിക്കുക.
2️⃣ സിവിൽ സ്റ്റേഷൻ ഭാഗത്ത് നിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ
➡️ എരഞ്ഞിപ്പാലം → സരോവരം → അരയിടത്തുപാലം വഴി നഗരത്തിലേക്ക് പ്രവേശിക്കുക.
3️⃣ നഗരത്തിൽ നിന്നും പാവങ്ങാട് / സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
➡️ അരയിടത്തുപാലം → എരഞ്ഞിപ്പാലം അല്ലെങ്കിൽ
➡️ തൊണ്ടയാട് → മലാപ്പറമ്പ് വഴി യാത്ര ചെയ്യുക.
⚠️ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കുക.

