headerlogo
local

ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും സൗജന്യ ക്ലീനിക് കെട്ടിട ഉദ്ഘാടനവും നടത്തി.

ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും സൗജന്യ ക്ലീനിക് കെട്ടിട ഉദ്ഘാടനവും മുൻ എം എൽ എ. ടി പി രാമകൃഷ്ണൻ നിർവഹിച്ചു.

 ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും സൗജന്യ ക്ലീനിക് കെട്ടിട ഉദ്ഘാടനവും നടത്തി.
avatar image

NDR news

24 Jul 2026 03:32 PM

നടുവണ്ണൂർ: വെള്ളിയൂർ ക്യാപ്റ്റൻ ലക്ഷി ചാരിറ്റബിൾ & എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര സമര സേനാനി ക്യാപ്റ്റൻ ലക്ഷമിയുടെ 13-ാം ചരമ വാർഷിക ദിനത്തിൻ്റെ ഭാഗമായി അനുസ്മരണം സംഘടിപ്പിച്ചു

    അനുസ്മരണ ചടങ്ങും  ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്ന സൗജന്യ ക്ലിനിക്കിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുൻ എം എൽ എ ടി പി രാമകൃഷ്ണൻ നിർവഹിച്ചു

      വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. 13 വർഷമായി ക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ: ആർകെ മുഹമ്മദ് അഷറഫിനെയും നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട  ട്രസ്റ്റ് അംഗങ്ങളായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി കൊട്ടാര യ്ക്കൽ  എസ് രാജീവ് എന്നിവരെ ചടങ്ങിൽ വെച്ച് മുൻ എം എൽ എ കെ കുഞ്ഞമ്മദ് ആദരിച്ചു.

          എസ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. റിന്ധ കെ എൽ സ്വാഗതവും എം സി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു

NDR news
24 Jul 2026 03:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents