മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ രോഗി മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കൾ.
ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനി ( 40 ) ആണ് ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.
ഉളളിയേരി: ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി കുടുംബം രംഗത്തുവന്നു. ഉള്ളിയേരി സ്വദേശി കക്കട്ടിൽ ബിജുവിന്റെ ഭാര്യ ബസിനി(40) യാണ് മരിച്ചത്.
പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു ആശുപത്രിയി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെഅണുബാധയുണ്ടായി. രോഗിയെ മറ്റൊരുആശുപത്രിയിലേക്ക് മാറ്റാൻ അനുവദിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മരണത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ അനാസ്ഥയാണന്ന് ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ എത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പ് മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. ചികിത്സയിൽ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്..

