പനി മരണം നടുവണ്ണൂർ പഞ്ചായത്തിൽ ജാഗ്രത
പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളിയുടെ അധ്യക്ഷതയിൽ നടന്ന യോഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.
നടുവണ്ണൂർ പഞ്ചായത്തിലെ 2,15 വാർഡുകളിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളിയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.
സെങ്കിപ്പനി, എച്ച് വൺ, എൻ വൺ എന്നിവക്കെതിരെ ജാഗ്രത വേണമെന്ന് സി എം ഒ പറഞ്ഞു. പനിയുള്ളവർ ഡോക്ടറെ കാണിക്കുന്നതിൽ വീഴ്ച വരുത്തരുത്. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കണം, കൊതുകു നശീകരണം ,തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ഡി എം ഒ അറിയിച്ചു. ഇന്നും നാളെയും എല്ലാ വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
യോഗത്തിൽ വൈസ് പ്രസിഡന്റ് സുജ, സ്ഥിരം സമിതി അധ്യക്ഷരായ സാജിറ അനസ്, കൃഷ്ണദാസ് ചീടത്തിൽ, ജസീറ മാവോളി,പഞ്ചായത്ത് അംഗങ്ങളായ എപി ഷാജി,മുഹമ്മദലി ചാത്തോത്ത്, കെ പി പ്രശാന്ത്, ഹമീദ് ഞാട്ടിപ്പറോൽ,പി അശോകൻ ,സി കെ ബാലകൃഷ്ണൻ, ദിൽഷ മക്കാട്ട്,കെ കെ സൗദ ബിന്ദു മാറാച്ചേരി,ബിന്ദു കുട്ടിക്കണ്ടി, ജില്ലാ സർവെലൻസ് ഓഫീസർ ഡോക്ടർ കെ സുജാത, ടെക്നിക്കൽ അസിസ്റ്റന്റ് സുരേന്ദ്രൻ,മെഡിക്കൽ ഓഫീസർ ചിത്ര മുകുന്ദൻ,ആയുർവേദ മെഡിക്കൽ ഓഫീസർ പി ബിനോയ്,പഞ്ചായത്ത് സെക്രട്ടറി സൂര്യജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എൻ ടി ജിതേഷ് എന്നിവർ പങ്കെടുത്തു.

