രാഹുൽ ഗാന്ധിക്ക് അഭിവാദ്യം ചെയ്ത് നടുവണ്ണൂരിൽ കോൺഗ്രസ് പ്രകടനം
നീറ്റ് പരീക്ഷ ക്രമക്കേടിന് ഉത്തരവാദികളായ കേന്ദ്ര സർക്കാറിനെതിരെ സമരം ചെയ്ത രാഹുൽ ഗാന്ധിക്ക് അഭിവാദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം
നടുവണ്ണൂർ: നീറ്റ് പരീക്ഷ ക്രമക്കേടിന് ഉത്തരവാദികളായ കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിൽ സമരം നടത്തിയ രാഹുൽ ഗാന്ധിക്കും സി ജെ പി പ്രതിനിധികൾക്കും അഭിവാദ്യം ചെയ്തു കൊണ്ട് നടുവണ്ണൂർ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ രാജീവൻ, മണ്ഡലം പ്രസിഡന്റ് എ പി ഷാജി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, എം സത്യനാഥൻ മാസ്റ്റർ, മനോജ് അഴകത്ത്, ഷബീർ നിടുങ്ങണ്ടി, എം കെ ബാബു, വി.പിതാമ്പരൻ, സി കൃഷ്ണദാസ് , ഫായിസ് നടുവണ്ണൂർ, കെ പി സത്യൻ, പരപ്പിൽ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

