headerlogo
local

പന്തം തെളിയിച്ച് അരിക്കുളത്ത് സംസ്കാര സാഹിതി പ്രതിഷേധം

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സംസ്കാര സാഹിതി പ്രതിഷേധ പരിപാടി നടത്തി.

 പന്തം തെളിയിച്ച് അരിക്കുളത്ത് സംസ്കാര സാഹിതി പ്രതിഷേധം
avatar image

NDR news

25 Jul 2026 09:25 PM

അരിക്കുളം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സംസ്കാര സാഹിതി അരിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. പറമ്പത്ത് നിന്നും കുരുടി മുക്കിലേക്ക് സമരയാത്ര നടത്തി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.അജീഷ് മാസ്റ്റർ പന്തം കൊളുത്തി ഉദ്ഘാടന കർമം നിർവ്വഹിച്ചു.

       സംസ്കാര സാഹിതി ചെയർമാൻ ഇ.പി.രതീഷ് അടിയോടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽ, ഇ.കെ. അഹമ്മദ് മൗലവി,സനൽ അരിക്കുളം, സാജിദ് അഹമ്മദ് ഏക്കാട്ടൂർ , ശശി ഊട്ടേരി,രാമചന്ദ്രൻ നീലാംബരി, എടച്ചേരി കുഞ്ഞിക്കണ്ണൻ, കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

 

 

NDR news
25 Jul 2026 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents