headerlogo
local

അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ അനുസ്മരണവും അകാലത്തിൽ മരണമടഞ്ഞ കാരയാട് ദാറുസലാം മദ്രസ വിദ്യാർത്ഥിനി ഹയ ഖദീജയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസും സിദ്ദീഖ് നൂജൂമി ഉദ്ഘാടനം ചെയ്തു.

 അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി
avatar image

NDR news

26 Jul 2026 09:23 PM

കാവുന്തറ: വിട പറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ അനുസ്മരണവും അകാലത്തിൽ മരണമടഞ്ഞ കാരയാട് ദാറുസലാം മദ്രസ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഹയ ഖദീജയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസും മദ്രസയിൽ വെച്ച് നടത്തി.   

     അനുസ്മരണ ചടങ്ങ് സിദ്ദീഖ് നൂജൂമി ഉദ്ഘാടനം ചെയ്തു.ഇ കെ.അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.ജൂറൈജ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സൈഫുദ്ദീൻ മുസ്ല്യാർ, പി.കെ അഹമദ് ഹാജി, യൂസഫ് എൻ എം, പി.പി അബ്ദുൾ ഹമീദ് മാസ്റ്റർ പ്രസംഗിച്ചു.ബഷീർ വടക്കയിൽ സ്വാഗതവും പി.കെ ബഷീർ നന്ദിയും പറഞ്ഞു.

NDR news
26 Jul 2026 09:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents