headerlogo
local

കൊളത്തൂരിൽ കോൺഗ്രസ് കമ്മിറ്റി അനുമോദന സദസ് നടത്തി

കൊളത്തൂർ ഏരിയ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സദസ് എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

 കൊളത്തൂരിൽ കോൺഗ്രസ് കമ്മിറ്റി അനുമോദന സദസ് നടത്തി
avatar image

NDR news

26 Jul 2026 07:10 PM

കൊളത്തൂർ: കൊളത്തൂർഏരിയകോൺഗ്രസ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളത്തൂർ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും, സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കിനുള്ള അവാർഡ് നേടിയ ണ്ട് നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ചെയർമാൻ കെ.കെ. മുഹമ്മദിനെയും, കെ.പി.സി.സി. ഇൻഡസ്ട്രിയൽ സെൽ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജീവൻ കൊളത്തൂരിനെയും ആദരിക്കുന്ന ചടങ്ങ് കൊളത്തൂർ മംഗലശ്ശേരി മുക്കിൽവെച്ച് നടന്നു.

        അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ  അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡ‌ലം ജന. സെക്രട്ടറി സുരേഷ് കുമാർ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉല്ലാസ് പുളിയക്കണ്ടി സ്വാഗതവും രാജീവ് കുമാർ മുക്കുട്ടാളി നന്ദിയും പറഞ്ഞു

  ചടങ്ങിൽ വിനിഷ ഷൈജു (ബഹു. പ്രസിഡണ്ട് നന്മണ്ട ഗ്രാമപഞ്ചായത്ത്),ഷാജു മാസ്‌റ്റർ (നന്മണ്ട മണ്‌ഡലം കോൺഗ്രസ് പ്രസിഡണ്ട് ), സമീറ ഊളാറാട്ട് (ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നന്മണ്ട ഗ്രാമപഞ്ചായത്ത്),എം. കെ. രമേശൻ ( 16-ാം വാർഡ് മെമ്പർ, നന്മണ്ട ഗ്രാമപഞ്ചായത്ത്),ടി. പി. നിളാമുദ്ദീൻ (2-ാം വാർഡ് മെമ്പർ, നന്മണ്ട ഗ്രാമപഞ്ചായത്ത്),വേലായുധൻ കുമ്പിലാവിൽ (മണ്ഡ‌ലം ജനറൽ സെക്രട്ടറി),മിഥുൻ കുമ്പിലാവിൽ (യൂത്ത് കോൺഗ്രസ് നന്മണ്ട മണ്ഡലം വൈസ് പ്രസിഡണ്ട്),മൻസൂർ മാസ്‌റ്റർ (മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ) എന്നിവർ പ്രസംഗിച്ചു.

NDR news
26 Jul 2026 07:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents