പി സി രാധാകൃഷ്ണൻ പതിനെട്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി.
പി.സി രാധാകൃഷ്ണൻ അനുസ്മരണം ഉമ്മൻ ചാണ്ടി ഭവനിൽ ഡിസി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കൂട്ടാലിട: പി സി രാധാകൃഷ്ണൻ പതിനെട്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിസി രാധാകൃഷ്ണൻ ജീവിച്ച കാലഘട്ടങ്ങളിൽ ഉയർത്തിപ്പിടിച്ച മൂല്യവും തെറ്റുകൾക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കാനുമുള്ള അദ്ദേഹത്തിൻറെ കഴിവുമാണ് മരിച്ച് ഇത്രയും വർഷമായിട്ടും അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ രാജീവൻ അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ കെ രാമചന്ദ്രൻ മാസ്റ്റർ,കെ എം ഉമ്മർ ഡിസിസി ഭാരവാഹികളായ എടാടത്ത് രാഘവൻ, എം ഋഷികേശൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്,യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ മുരളീധരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.. പി പി ശ്രീധരൻ സ്വാഗതവും ഉണ്ണി നായർ അച്യുതവിഹാർ നന്ദിയും പറഞ്ഞു

