headerlogo
local

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് നടേരി സ്വദേശിയായ യുവാവ് മരിച്ചു.

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചു.

 അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് നടേരി സ്വദേശിയായ യുവാവ് മരിച്ചു.
avatar image

NDR news

27 Jul 2026 11:26 AM

കൊയിലാണ്ടി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നടേരി സ്വദേശിയായ യുവാവ് മരിച്ചു. നടേരി തെറ്റിക്കുന്ന് സ്വദേശി ബിജു (49) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ബിജു ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കൊയിലാണ്ടി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു.

      ഭാസ്ക്കരനാണ് പിതാവ്. മാതാവ്: വിലാസിനി. ഭാര്യ: രമ്യ. മക്കൾ: അദ്വൈത്, അഭിരാം.

        "അമീബിക് മസ്തിഷ്കജ്വരം" രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ തേടാതെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുക.

 

 

NDR news
27 Jul 2026 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents